പാണഞ്ചേരി കൃഷിഭവൻ മികച്ച കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു


പട്ടിക്കാട്. ചിങ്ങം 1 (2023 ആഗസ്റ്റ് 17) കർഷക ദിനത്തോടനുബന്ധിച്ച്  താഴെ പറയുന്ന വിഭാഗത്തിലെ മികച്ച കർഷകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. മികച്ച കർഷകൻ:  നെൽകർഷകൻ, തെങ്ങ് കർഷകൻ, വാഴ കർഷകൻ, പച്ചക്കറി കർഷകൻ, സമ്മിശ്ര കർഷകൻ, വിദ്യാർഥി കർഷകൻ, പട്ടിക ജാതി കർഷകൻ, പട്ടിക വർഗ്ഗ കർഷകൻ, ജൈവ കർഷകൻ, വനിതാ കർഷക, കർഷക തൊഴിലാളി, ക്ഷീര കർഷകൻ, മൂല്യവർധിത ഉൽപ്പന്ന സംരംഭം എന്നീ വിഭാഗത്തിൽപ്പെടുന്ന കർഷകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ ആഗസ്റ്റ് 4 വെള്ളിയാഴ്ച അഞ്ചുമണിക്ക് മുൻപായി വെള്ള പേപ്പറിൽ പൂരിപ്പിച്ച പാണഞ്ചേരി കൃഷിഭവനിൽ നൽകേണ്ടതാണെന്ന് പാണഞ്ചേരി കൃഷി ഓഫീസർ അറിയിച്ചു.




Post a Comment

0 Comments