കൊമ്പഴയിൽ കാറിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്


പട്ടിക്കാട്. ദേശീയപാത കൊമ്പഴയിൽ വെച്ച് കാറിടിച്ച് കാൽനടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കൊമ്പഴ ചിറമ്പാട്ട് ചാക്കോ (കൊച്ചുകുഞ്ഞ് -76) നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10 മണിയോടെ തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. ബസ്സിൽ നിന്നും ഇറങ്ങി ദേശീയപാത മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ പാലക്കാട് ഭാഗത്തുനിന്നും വന്ന കാർ ചാക്കോയെ ഇടിക്കുകയായിരുന്നു.




Post a Comment

0 Comments