പീച്ചി. വിലങ്ങന്നൂർ വാർഡിൽ ഓണത്തോടനുബന്ധിച്ച് ഓണക്കിറ്റ് വിതരണം ചെയ്തു. വാർഡിലെ നിർധനരായിട്ടുള്ള ആളുകൾക്കാണ് വാർഡ് മെമ്പർ ഷൈജു കുരിയന്റെ നേതൃത്വത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തത്. വിലങ്ങന്നൂർ വാർഡിൽ എല്ലാവരും ഈ ഓണം ആഘോഷിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തിയാണ് ഇത്തവണ ഓണത്തെ വരവേൽക്കുന്നതെന്ന് വാർഡ് മെമ്പർ പറഞ്ഞു. സജി ആൻഡ്രൂസ്, കുരിയാക്കോസ് ഫിലിപ്പ്, കെ.സി. ചാക്കോ, കെ.വി ബിനു, ഷിബു പീറ്റർ എന്നിവർ പങ്കെടുത്തു.


0 Comments