പീച്ചി. ഓണത്തോടനുബന്ധിച്ച് സബർമതി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കെഎസ്ഇബി എൻജിനീയേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ താമര വെള്ളച്ചാൽ കോളനിയിൽ സൗജന്യ ഓണകിറ്റ് വിതരണം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ജോസ് പറമ്പൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. ഷാജി കോടങ്കണ്ടത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ ശശി പോട്ടയിൽ, സെക്രട്ടറി ടിറ്റോ ആന്റണി, കെഎസ്ഇബി എൻജിനീയർ അസോസിയേഷൻ ഭാരവാഹികളായ എൻ.ടി ജോബ്, പി.സി സലീൽ, ട്രസ്റ്റ് ട്രഷറർ രജീഷ് ജോണി, റെനി ജോയ്, പഞ്ചായത്ത് മെമ്പർമാരായ ബാബു തോമസ്, ഷൈജു കുര്യൻ, സുശീലരാജൻ, കെ.പി. ചാക്കോച്ചൻ എന്നിവർ പങ്കെടുത്തു. ഷിബു പോൾ, സജി താന്നിക്കൽ, സജി ആൻഡ്രൂസ്, വിനോദ് തേനംപറമ്പിൽ, ബി.എസ് എഡിസൻ, ഷിബു പീറ്റർ, ചാക്കോ കിണറ്റിൻകരകാലായിൽ , കെ.വി. ബിനു, ആന്റണി ചിറ്റിലപ്പിള്ളി, തങ്കായി കുര്യൻ, കൊച്ചു മാത്തു, കുര്യാക്കോസ് ഫിലിപ്പ്, മാധവൻ ഐച്ചൂട്ടിൽ, അയ്യപ്പൻ പനയ്ക്കായത്ത്, രവി പുൽപ്പുറത്ത് എന്നിവർ നേതൃത്വം നൽകി.


0 Comments