പട്ടിക്കാട്. ഐഎൻടിയുസി പാണഞ്ചേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്രദിനം ആഘോഷിച്ചു. ഐഎൻടിയുസി പാണഞ്ചേരി മണ്ഡലം പ്രസിഡൻറ് ബാബു പാണംകുടിയിൽ പതാക ഉയർത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെപിസിസി അംഗം ലീലാമ്മ തോമസ്, കോൺഗ്രസ് നേതാക്കളായ സി.വി. ജോസ്, റെജി പി.പി, എ.സി. മത്തായി, കെ.എം. പൗലോസ്, റീന മേരി ജോൺ, ഓമന ശങ്കർ, ലോറൻസ്, സി.കെ. പ്രേമൻ, കെ.സി. അബി, വിനോദ് തുടങ്ങിയവരും ഐഎൻടിയുസി തൊഴിലാളികളും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.


0 Comments