കേരള കോൺഗ്രസ് (എം) പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ സ്വാതന്ത്ര്യദിനാഘോഷം


പട്ടിക്കാട്. കേരള കോൺഗ്രസ് (എം) പാണഞ്ചേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ജില്ലാ സെക്രട്ടറി തോമസ് മായാലി ദേശീയ പതാക ഉയർത്തി. മണ്ഡലം പ്രസിഡന്റ് രാജു പാറപ്പുറം അധ്യക്ഷനായി. മൂന്നാം വാർഡ് പ്രസിഡന്റ് ബേബി ഇലവുംതറപ്പിൽ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ സ്റ്റിയറിംഗ്  കമ്മിറ്റി അംഗം ജോസ് മുട്ടത്തുകാട്ടിൽ, മണ്ഡലം ജനറൽ സെക്രട്ടറി ബൈജു വർഗീസ്, യൂത്ത് ഫ്രണ്ട് മണ്ഡലം, വാർഡ് കമ്മിറ്റികളുടെ ഭാരവാഹികളായ രജിത്ത് പാണഞ്ചേരി, ജോയ് പടയാട്ടി,  ബബീഷ്, വിപിൻ മണലോടി, പ്രഭീഷ് പുത്തൻപുരക്കൽ, സോണി, ലിൻസൺ, സജി, ജോസ് ചിറ്റിലപ്പള്ളി, വിൽസൺ രാപ്പക്കാരൻ, സി.സി. പൗലോസ് എന്നിവർ പങ്കെടുത്തു.




Post a Comment

0 Comments