കുതിരാനിൽ ചരക്ക് ലോറിയും ഒമിനി വാനും കൂട്ടിയിടിച്ച് അപകടം: രണ്ടുപേർക്ക് പരിക്ക്

പട്ടിക്കാട്. വഴക്കുംപാറ മേൽപ്പാതയിൽ ചരക്ക് ലോറിയും ഒമിനി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. വടക്കുഞ്ചേരി സ്വദേശികളായ ഇവരെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാനിൽ നാലു പേരാണ് ഉണ്ടായിരുന്നത്.

രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഒമിനി വാനും തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഒമിനി വാനിന്റെ മുൻഭാഗത്തെ ടയർ പഞ്ചർ ആയതിനെ തുടർന്ന് നിയന്ത്രണം വിട്ട് ലോറിയുടെ മുൻഭാഗത്ത് ചെന്നിടിക്കുകയായിരുന്നു. അപകടത്തിൽ ഒമിനി വാനിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. 

പ്രദേശത്തെ റോഡിൽ വിള്ളൽ കണ്ടതിനെ തുടർന്ന് ഇവിടെ ഒരു വരിയിലൂടെയാണ് വാഹനങ്ങൾ ഇരുഭാഗത്തേക്കും കടന്നു പോകുന്നത്. പീച്ചി പോലീസും ഹൈവേ റിക്കവറി വാനും സ്ഥലത്തെത്തിയിരുന്നു. ഏകദേശം ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.



Post a Comment

0 Comments