സ്‌റ്റേ പട്ടയ അദാലത്ത് ഇന്ന്


പട്ടിക്കാട്. പീച്ചി, പാണഞ്ചേരി വില്ലേജ് ഓഫീസുകളിൽ പട്ടയ അദാലത്ത് ഇന്ന് നടക്കും. സാങ്കേതിക പ്രശ്‌നങ്ങൾ മൂലം തുടർനടപടി സ്വീകരിക്കാൻ കഴിയാത്തവ (സ്‌റ്റേ) സംബന്ധിച്ച അദാലത്താണ് നടക്കുന്നത്. 

1996 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പട്ടയം അനുവദിച്ചതിലെ പ്രശ്‌നപരിഹാരമാണ് അദാലത്തിലൂടെ ലക്ഷ്യമിടുന്നത്. രാവിലെ 10 മണിക്ക് പീച്ചി വില്ലേജ് ഓഫീസിലും ഉച്ചക്ക് 2 മണിക്ക് പാണഞ്ചേരി വില്ലേജ് ഓഫീസിലുമാണ് സ്‌റ്റേ പട്ടയ അദാലത്ത് നടക്കുന്നത്. 

മുളയം, മാന്ദാമംഗലം, പുത്തൂർ വില്ലേജുകളിൽ ഓഗസ്റ്റ് 11ന് അദാലത്ത് നടക്കും. രാവിലെ 10.30ന് മുളയം വില്ലേജ് ഓഫീസിലും, മന്ദാമംഗലം, പുത്തൂർ വില്ലേജുകളുടെ അദാലത്ത് മാന്ദാമംഗലം വില്ലേജ് ഓഫീസിലുമാണ് നടത്തുന്നത്.




Post a Comment

0 Comments