അഖിലേന്ത്യ വ്യാപാരി ദിനം ആചരിച്ചു


പട്ടിക്കാട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അഖിലേന്ത്യ വ്യാപാരി ദിനം ആചരിച്ചു. പട്ടിക്കാട് വ്യാപാരി ഭവനിൽ നടന്ന പരിപാടി മുൻ യൂണിറ്റ് പ്രസിഡന്റ് കെ.രാഘവൻ പാതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോബി പറപ്പുളളി, സെക്രട്ടറി തിമോത്തി പറപ്പുള്ളി, ട്രഷറർ തോംസൺ, വനിതാ വിങ് പ്രസിഡന്റ് രാഗിണി മുകുന്ദൻ, ട്രഷറർ റീന മേരി ജോൺ, യൂത്ത് വിങ് പ്രസിഡന്റ് ഷിനോജ് കല്ലടയിൽ, സെക്രട്ടറി അനൂപ് ഭാസ്‌കർ, ട്രഷറർ മണി, മറ്റ് എക്‌സി. മെമ്പർമാർ, വ്യാപാരികൾ എന്നിവർ പങ്കെടുത്തു.




Post a Comment

0 Comments