തൃശൂർ ജില്ലാ പഞ്ചായത്തിന്റെ ബ്യൂട്ടീഷൻ, ബേക്കറി ഉൽപ്പന്ന നിർമ്മാണ പരിശീലനം


തൃശൂർ. ജില്ലാ പഞ്ചായത്ത് 2023-24 സാമ്പത്തിക വർഷത്തിലെ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ബ്യൂട്ടീഷൻ പരിശീലനത്തിനും ബേക്കറി ഉൽപ്പന്നങ്ങൾ നിർമ്മാണ പരിശീലനത്തിനും അപേക്ഷ ക്ഷണിച്ചു. ജില്ലാ പഞ്ചായത്തിന്റെ പരിധിയിൽ രണ്ട് ലക്ഷം രൂപ വാർഷിക വരുമാനത്തിൽ കുറവുള്ള 18നും 50നും ഇടയിലുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകർ മാനേജർ ജില്ലാ പഞ്ചായത്ത്, ജില്ലാ വ്യവസായ കേന്ദ്രം തൃശൂർ, അയ്യന്തോൾ 680003 എന്ന വിലാസത്തിൽ അയക്കുകയോ നേരിട്ട് അപേക്ഷ സമർപ്പിക്കുകയോ ചെയ്യണം. ഫോൺ: 0487 2360847.




Post a Comment

0 Comments