മണ്ണുത്തി ഡോൺ ബോസ്‌കോ കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ്


പീച്ചി. മണ്ണുത്തി ഡോൺ ബോസ്‌കോ കോളേജ്  എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പീച്ചി ഗവ. എൽപി സ്‌കൂളിൽ 'ഉണർവ്വ്' എന്ന പേരിൽ സപ്തദിന ക്യാമ്പ് നടത്തുന്നു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ബാബു തോമസ്, അജിത മോഹൻദാസ്, താമരവെള്ളച്ചാൽ ഊരുമൂപ്പൻ വാസു, കോളേജ് പ്രിൻസിപ്പൽ ഫാ. ജോയ് ഉള്ളട്ടിൽ എസ്ടിബി, പ്രോഗ്രാം ഓഫീസർ എ.സ്. അജീഷ് എന്നിവർ പങ്കെടുത്തു.

രണ്ടാം ദിവസം റവന്യു മന്ത്രി കെ. രാജൻ ക്യാമ്പ് സന്ദർശിക്കുകയും ക്യാമ്പ് പ്രവർത്തനങ്ങളുടെ പ്രാധാന്യം വോളന്റീർമാർക്ക് മനസിലാക്കി കൊടുക്കുകയും ചെയ്തു. ഒരു എൻ.എസ്.എസ്. വോളന്റീർ എന്ന നിലയിൽ സാമൂഹ്യസേവനം പുതുതലമുറക്ക് എത്രത്തോളം നിർണായകമാണെന്ന് തന്റെ അനുഭവങ്ങളിലൂടെ അദ്ദേഹം പങ്കുവെച്ചു. 

ശുചീകരണ പ്രവർത്തനങ്ങൾ, ഗ്രാമത്തിലെ ഓണാഘോഷം, ക്യാമ്പ് മെമ്പർമാർക്കുള്ള ബോധവൽക്കരണ ക്ലാസുകൾ, അഗതിമന്ദിര സന്ദർശനം, കലാപരിപാടികൾ, ക്യാമ്പ് ഫയർ, എന്നിവയാണ് ക്യാമ്പിന്റെ പ്രധാന പ്രവർത്തനങ്ങളെന്ന് പ്രോഗ്രാം ഓഫീസർ അറിയിച്ചു. ക്യാമ്പ് നാളെ സമാപിക്കും.




Post a Comment

0 Comments