വഴുക്കുംപാറയിൽ റീടെയിനിംഗ് വാളിന്റെ നിർമ്മാണം പുരോഗമിക്കുന്നു; ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചു


പട്ടിക്കാട്.  വഴുക്കുംപാറ മേൽപ്പാതയിൽ റോഡിൽ വിള്ളൽ രൂപപ്പെട്ട പ്രദേശത്ത് പുതിയതായി നിർമ്മിക്കുന്ന റീടെയിനിംഗ് വാളിന്റെ നിർമ്മാണം പുരോഗമിക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ശനിയാഴ്ച തൃശ്ശൂർ ജില്ലാ കളക്ടർ വി.ആർ കൃഷ്ണതേജ സ്ഥലത്തെത്തി. ഒരാഴ്ച മുൻപാണ് പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 90 മീറ്റർ നീളത്തിലാണ് റീടെയിനിംഗ് വാൾ നിർമ്മിക്കുക.  നിലവിൽ ബേസ്‌മെന്റ് കോൺക്രീറ്റിങ്ങ് നടന്നുവരികയാണ്. ഇതിനുശേഷം ഇരുമ്പ് കമ്പികൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ നടക്കും. സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ, അസി. കളക്ടർ കാർത്തിക് പാണിഗ്രഹി , ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ കലക്ടർക്കൊപ്പം ഉണ്ടായിരുന്നു. റോഡ് പുനർനിർമാണത്തിന് ദേശീയപാത അതോറിറ്റി 120 ദിവസം സമയമാണ്  ആവശ്യപ്പെട്ടിട്ടുള്ളത്. എല്ലാ ആഴ്ചയും നിർമാണ പുരോഗതി വിലയിരുത്താൻ ജില്ലാ കലക്ടറേയും സിറ്റി പൊലീസ് കമ്മീഷണറെയും റവന്യൂമന്ത്രി കെ രാജൻ ചുമതലപ്പെടുത്തിയിരുന്നു.




Post a Comment

0 Comments