മേരി മട്ടി മേരാ ദേശ് (എന്റെ മണ്ണ് എന്റെ രാജ്യം) ക്യാമ്പയിൻ സംഘടിപ്പിച്ചു


പട്ടിക്കാട്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മേരി മട്ടി മേരാ ദേശ് (എന്റെ മണ്ണ് എന്റെ രാജ്യം) ക്യാമ്പയിൻ സംഘടിപ്പിച്ചു. പരിപാടിയുടെ  ഭാഗമായി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന്  വസുധ വന്ധൻ - അമൃത് വാടിക സ്ഥാപിക്കുന്ന പ്രവർത്തിയുടെ ഉദ്ഘാടനം നടന്നു. ചെട്ടിയാർകുളം പരിസരത്ത് സീതപഴം തൈകൾ നട്ടുകൊണ്ട് പാണഞ്ചേരി ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി. ജലജൻ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് സെക്രട്ടറി പി.ആർ ജോൺ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ രമ്യാ രാജേഷ്, കെ.കെ. രമേശ്, ഓവർസിയർ ജോസി എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യസമരസേനാനി വി.ജി. മാധവന്റെ കുടുംബത്തെ ചടങ്ങിൽ ആദരിച്ചു. അക്രഡിറ്റഡ് എൻജിനീയർ ജിതിൻ മോഹനൻ, ഓവർസിയർ ശീതൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.



Post a Comment

0 Comments