ഓണക്കാലത്തും അതിരൂക്ഷ വിലക്കയറ്റം: മഹിള കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു


മണ്ണുത്തി. ഓണക്കാലത്തും അതിരൂക്ഷമായ വിലക്കയറ്റം തടഞ്ഞു നിർത്താൻ എൽഡിഎഫ് സർക്കാരിന് കഴിയുന്നില്ലെന്ന് ആരോപിച്ച് മഹിള കോൺഗ്രസ് പാണഞ്ചേരി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ണുത്തി മഹാത്മാ സ്‌ക്വയറിൽ കപ്പയും കാന്താരിയും കട്ടൻ ചായയും ജനങ്ങൾക്ക് നൽകിക്കൊണ്ട് പ്രതീകാത്മക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ സോയാ ജോസഫ് ഉദ്ഘാടനം ചെയ്തു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും സാധാരണക്കാരന്റെ ദൈനംദിന ജീവിതം ദുരിതപൂർണമാക്കുന്ന വിധത്തിലുള്ള വിലകയറ്റം തടയുന്നതിന് സർക്കാർ ഏജൻസികളെ ഉപയോഗപ്പെടുത്തി മാർക്കറ്റിൽ ഇടപെടലുകൾ ഉണ്ടാവണമെന്നും സോയ ജോസഫ് പറഞ്ഞു. 

മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മിനി നിജോ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം ലീലാമ്മ തോമസ് മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ എം.എൽ ബേബി, കെ.എൻ വിജയകുമാർ, കെ.സി അഭിലാഷ്, മഹിളാ കോൺഗ്രസ് ജില്ലാ ഭാരവാഹികളായ ജിന്നി ജോയ്, സുശീല രാജൻ, ശകുന്തള സജീവ്, ഷെർലി മോഹനൻ, പ്രിയ വിൽസൺ, ബിന്ദു ബിജു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ എം.യു മുത്തു, ബാബു തോമസ്, കെ.പി ചാക്കോച്ചൻ, ജേക്കബ് പോൾ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.



Post a Comment

0 Comments