ഭൂമി ക്രയവിക്രയ സ്വാതന്ത്ര്യം നഷ്ടപ്പെട്ട വിഷയത്തിൽ റവന്യൂ മന്ത്രി അടിയന്തര ഇടപെടൽ നടത്തണം: ജോസ് വള്ളൂർ


പട്ടിക്കാട്. ആൽപ്പാറ വാർഡിലെ 116 വീടുകളുടെ ഭൂനികുതി അടയ്ക്കുന്നതിനും ക്രയവിക്രയം നടത്തുന്നതിനും തടസ്സമായി നിൽക്കുന്ന വിഷയത്തിൽ സ്ഥലം എംഎൽഎയും റവന്യൂവകുപ്പ് മന്ത്രിയുമായ കെ.രാജൻ അടിയന്തരമായി ഇടപെടണമെന്ന് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. ആൽപ്പാറ ജനകീയ സമിതി പീച്ചി, പാണഞ്ചേരി വില്ലേജുകൾക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റവന്യൂ ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഒരു പ്രദേശത്തെ ജനതയുടെ വേദനകൾ മനസിലാക്കി കക്ഷിരാഷ്ട്രീയം നോക്കാതെ വിഷയത്തിൽ ഇടപെടേണ്ടത് ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. 

സമിതി പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ സുശീല രാജൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.എം. വിജയകുമാർ, മുൻ ബ്ലോക്ക് പ്രസിഡന്റ് കെ.സി. അഭിലാഷ്, കെ.പി.സി.സി അംഗം ലീലാമ്മ തോമസ്, പ്രതിപക്ഷനേതാവ് ബാബു തോമസ്, പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ, പഞ്ചായത്തംഗം സി.എസ് ശ്രീജു, ബാബു പാണംകുടി, പ്രവീൺ രാജു, വി.ബി ചന്ദ്രൻ, സി.വി. ജോസ്, കെ.എം. പൗലോസ്, റീന മേരി ജോൺ, ജോൺ, എ.സി. മത്തായി, ബിന്ദു ഹ്യൂബർട്ട്, സീത ജനാർദ്ദനൻ, സി. മോഹനൻ, ജിഫിൻ ജോയ്, റോസിലി തുടങ്ങിയവർ പ്രസംഗിച്ചു. കെ.എം. ദാനിയേൽ, പി.ആർ രാജേഷ്, എം.എം. തങ്കച്ചൻ, ജോസ് മായാലി തുടങ്ങിയവർ നേതൃത്വം നൽകി.




Post a Comment

0 Comments