ആരോഗ്യ, ശുചിത്വ ബോധവൽക്കരണവും മെൻസ്ട്രൽ കപ്പ് വിതരണവും


പീച്ചി. കേരള ഫീഡ്‌സിന്റെ സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന മെൻസ്ട്രൽ കപ്പ് വിതരണത്തിന്റെ ഒല്ലൂർ നിയോജകമണ്ഡല തല വിതരണോദ്ഘാടനം പീച്ചി ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ആഗസ്റ്റ് 18 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടി റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി അധ്യക്ഷത വഹിക്കും. കേള ഫീഡ്‌സ് ചെയർമാൻ കെ.ശ്രീകുമാർ, മാനേജിംഗ് ഡയറക്ടർ ഡോ.ബി.ശ്രീകുമാർ എന്നിവർ നേതൃത്വം നൽകും. സ്‌കൂൾ പ്രിൻസിപ്പൽ എ ഗിരീശൻ, ഹെഡ്മിസ്ട്രസ് കെ.എം ഡെയ്‌സി, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.



Post a Comment

0 Comments