ജീവൻ ജ്യോതി സ്‌കൂളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു


പട്ടിക്കാട്. താളിക്കോട് ജീവൻ ജ്യോതി പബ്ലിക് സ്‌കൂളിൽ 2022-23 അധ്യയന വർഷത്തെ മികച്ച വിജയം നേടിയ 27 വിദ്യാർത്ഥികളെ അനുമോദിച്ചു. തൃശൂർ പോലീസ് അക്കാദമി സൂപ്രണ്ട് പി. വാഹിദ് പരിപാടി ഉദ്ഘാടനം ചെയ്തു. അഡ്വ. ചാർലി പാരന്റിങ്ങ് ക്ലാസ്സിന് നേതൃത്വം നടത്തി. 

തുടർന്ന് 2022-23 അധ്യയന വർഷത്തെ പിടിഡബ്ല്യുഎ ജനറൽ ബോഡി നിടത്തി. പ്രസിഡൻറ് സാബു വാഴക്കാല അധ്യക്ഷത വഹിച്ചു. പുതിയ ഭരണസമിതി അംഗങ്ങളായി പ്രസിഡന്റ് ബെന്നി, വൈസ് പ്രസിഡന്റ് സതീഷ് എന്നിവരെ തിരഞ്ഞെടുത്തു. പ്രിൻസിപ്പൽ സിസ്റ്റർ ടിൻസി ജെ., മാനേജർ സിസ്റ്റർ സെലിൻ തുടങ്ങിയവർ നേതൃത്വം നൽകി.




Post a Comment

0 Comments