ശിശു സംരക്ഷണ സമിതി യോഗം ചേർന്നു


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഹാളിൽ ശിശു സംരക്ഷണ സമിതിയുടെ യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി അനിത സമിതിയുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച്  ബോധവൽക്കരണം നടത്തി. ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ഒആർസി പ്രൊജക്റ്റ് അസിസ്റ്റന്റ്  ബീന സമതിയുടെ ഘടനയെക്കുറിച്ചും പ്രവർത്തനങ്ങളെ സംബന്ധിച്ചും വിശദീകരണം നടത്തി. ശിശു സംരക്ഷണ സമിതി മെമ്പർ പി.വി സുദേവൻ ചർച്ചകൾക്ക് നേതൃത്വം നൽകി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുബൈദ അബൂബക്കർ, ഐസിഡിഎസ് സൂപ്പർ വൈസർ ഐശ്വര്യ എന്നിവരും സംസാരിച്ചു. പഞ്ചായത്തിന്റെ പരിധിയിൽ പെടുന്ന ഗവൺമെന്റ്, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിലെ പ്രധാന അധ്യാപകരും സ്‌കൂൾ കൗൺസിലർമാരും  യോഗത്തിൽ പങ്കെടുത്തു.




Post a Comment

0 Comments