പൂർവ്വ വിദ്യാർഥി കൂട്ടായ്മ സ്‌കൂളിന് ഫർണിച്ചറുകൾ നൽകി


പട്ടിക്കാട്. ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ പൂമരം 96 ലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഹൈസ്‌കൂൾ ഐടി ലാബിലേക്ക് ആവശ്യമായ 40 സ്റ്റൂളുകളും രണ്ട് കസേരയും കൈമാറി. സ്‌കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ കെ.എം. ഏലിയാസ്, പ്രധാന അധ്യാപിക വി.കെ. ഷൈലജ എന്നിവർ ചേർന്ന് ഫർണിച്ചറുകൾ ഏറ്റുവാങ്ങി. 96 ൽ പഠനം പൂർത്തിയാക്കി ഇറങ്ങിയ 10 ഡി ക്ലാസിലെ 25 പേരടങ്ങുന്ന സംഘമാണ് പൂമരം. 21 ലാണ് സംഘടനയുടെ പ്രവർത്തനം ആരംഭിച്ചത്. അന്നത്തെ ക്ലാസ് ടീച്ചറായ സുഭദ്ര ടീച്ചറാണ് പൂമരത്തിന്റെ രക്ഷാധികാരി. 

പൂമരം പ്രവർത്തകരായ പി.എസ് സുനിൽ, വിനോദ് എൻ.ടി, സി.ജി കിരൺകുമാർ, വിജിത, സ്മിത, സ്‌കൂൾ ഐടി കോഡിനേറ്റർ ഹരീഷ് പി.ജി, സ്റ്റാഫ് സെക്രട്ടറി സിനിമോൾ, സീനിയർ അസിസ്റ്റൻറ് രേണുക എം. എന്നിവർ പരിപാടിയിൽ പങ്കെടുത്തു.




Post a Comment

0 Comments