ബാബു പാണംകുടിയിൽ ചുമതലയേറ്റു


പട്ടിക്കാട്. ഐഎൻടിയുസി പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി ബാബു പാണംകുടിയിൽ ചുമതലയേറ്റു. ഐഎൻടിയുസി ജില്ല പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. ചുമട്ടുതൊഴിലാളി യൂണിയന് പുറമേ തൊഴിലുറപ്പ്, ആശാവർക്കർമാർ, അംഗൻവാടി, ഓട്ടോറിക്ഷ, മോട്ടോർ, ലോട്ടറി തൊഴിലാളികൾ തുടങ്ങി വിവിധ യൂണിയനുകളുടെ കൂട്ടായ്മയ്ക്ക് കൂടി നേതൃത്വം നൽകി വേണം പ്രസ്ഥാനത്തെ വളർത്തിയെടുക്കേണ്ടത് എന്ന്  ഉദ്ഘാടന പ്രസംഗത്തിൽ സുന്ദരൻ കുന്നത്തുള്ളി പറഞ്ഞു. 

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു. മിൽമ ബോർഡ് മെമ്പർ ഭാസ്‌കരൻ ആദംകാവിൽ, ഐഎൻടിയുസി സംസ്ഥാന കൗൺസിൽ അംഗം കെ.സി. അഭിലാഷ്, കെപിസിസി അംഗം ലീലാമ്മ തോമസ്, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മിനി നിജോ, യൂത്ത് കോൺഗ്രസ് നേതാവ് ബ്ലസൻ വർഗീസ്, ഷിബു പോൾ, സി.വി ജോസ്, സുശീല രാജൻ, റീന മേരി, ബിന്ദു ബിജു, പി.പി റെജി, വി.ബി ചന്ദ്രൻ, കെ.എം പൗലോസ്, എ.സി മത്തായി, ഹബീബ്, ജോർജ് എം. വർഗീസ്, തിമോത്തി സി.പി, സി.കെ പ്രേമൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.




Post a Comment

0 Comments