പട്ടിക്കാട്. വിലങ്ങന്നൂർ കേന്ദ്രീകരിച്ച് അക്ഷയ കേന്ദ്രം ആരംഭിക്കണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. 12 മുതൽ 19 വരെയുള്ള വാർഡുകളിലെ ജനങ്ങൾക്ക് പട്ടിക്കാട് അക്ഷയ കേന്ദ്രത്തിൽ എത്തുന്നതിനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് നിവേദനം നൽകിയിട്ടുള്ളത്. പഞ്ചായത്ത് അംഗങ്ങളായ എം.ജെ അനീഷ്, അജിത മോഹൻദാസ്, സ്വപ്‌ന രാധാകൃഷ്ണൻ, ആരിഫ റാഫി എന്നിവർ ചേർന്നാണ് സെക്രട്ടറി പി.ആർ ജോണിന് നിവേദനം കൈമാറിയത്.


0 Comments