പീച്ചി. ഗവ. എൽ.പി സ്‌കൂളിൽ സംഘടിപ്പിച്ച ഔഷധ സസ്യ പ്രദർശനത്തിന്റെയും ഔഷധതോട്ട നിർമ്മാണത്തിന്റെയും ഉദ്ഘാടനം വാർഡ് മെമ്പർ ബാബു തോമസ് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ലിമീഷ് മാത്യു അധ്യക്ഷത വഹിച്ചു. സ്‌കൂൾ കോമ്പൗണ്ടിൽ ആരംഭിച്ച ആയുർധാര എന്ന ഔഷധ തോട്ടത്തിന്റെ നിർമാണം ഒരില താമര, ചങ്ങലം പരണ്ട എന്നീ സസ്യങ്ങൾ ഹെഡ്മിസ്ട്രസ് ടെസ്സിക്ക് നൽകി വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്തു. വിവിധ സസ്യങ്ങളുടെ ഔഷധ മൂല്യത്തെക്കുറിച്ചും അവയുടെ ഉപയോഗത്തെക്കുറിച്ചും കുട്ടികൾക്ക് ബോധവൽക്കരണം നൽകി. അധ്യാപിക അഞ്ജു, സ്റ്റാഫ് സെക്രട്ടറി ജലജ എന്നിവർ സംസാരിച്ചു. ഒഎസ്എ പ്രതിനിധി എം.ജെ സിജു, എസ്എംസി, പിടിഎ, എംപിടിഎ അംഗങ്ങൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.


0 Comments