പീച്ചി യൂണിറ്റ് വ്യാപാരദിനം ആഘോഷിച്ചു


വിലങ്ങന്നൂർ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പീച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ അഖിലേന്ത്യ വ്യാപാര ദിനമാഘോഷിച്ചു.  കുമാരൻ കോഴിപ്പറമ്പിൽ പതാക ഉയർത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ വിവിധ പ്രവർത്തനങ്ങളിൽ പീച്ചി യൂണിറ്റ് നൽകി വരുന്ന സഹായ സഹകരണങ്ങൾക്ക് സംഘടനാ നേതൃത്വത്തെ അവർ അഭിനന്ദിച്ചു. യൂണിറ്റ് പ്രസിഡന്റ് സജി താന്നിയ്ക്കൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾക്കുള്ള  ലൈസൻസുകൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിതരണം ചെയ്തു. പുത്തൂർ പഞ്ചായത്ത് മെമ്പർ ഷാജി വാരപ്പെട്ടിയിൽ, ഷാജി പീറ്റർ, യൂണിറ്റ് വൈസ് പ്രസിഡന്റ് സജി വെള്ളമുണ്ടയ്ക്കൽ,  സെക്രട്ടറി കെ.കെ രാജു, റെജി വില്ലന്താനം, സുബി തോമസ്, കെ.പി ജിജി, കെ.ബി മോഹനൻ, മനു മാത്യു, സോജൻ പോൾ, ഇ.വി ദാനിയേൽ ദീപ റെജി എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments