ഗണിതശാസ്ത്ര പ്രവർത്തി പരിചയ മേള നടത്തി


ചെമ്പൂത്ര. ശ്രീഭദ്ര വിദ്യ മന്ദിറിലെ 2022-23 അധ്യയന വർഷത്തെ ശാസ്ത്രമേള നടത്തി. മേളയുടെ ഉദ്ഘാടനം സ്‌ക്കൂൾ ചെയർമാൻ കെ.കെ രാജേഷ് നിർവ്വഹിച്ചു. സ്‌ക്കൂൾ പ്രിൻസിപ്പൽ വിബിന ശ്രീജിത്ത്, സ്‌ക്കൂൾ വൈസ് ചെയർമാൻ എം.ജി ജയപ്രകാശ്, ട്രഷറർ ചന്ദ്രൻ വി.കെ, കൺവീനർ പ്രവീൺ പി. പ്രകാശ്, പി.ടി.എ പ്രസിഡന്റ് ശരണ്യ സുധീഷ്, പി.ടി.എ ഭാരവാഹികൾ, അധ്യാപകർ, അനധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മേളയുമായി ബന്ധപ്പെട്ട് നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചു.



Post a Comment

0 Comments