ലഹരിവിരുദ്ധ സന്ദേശയാത്ര നടത്തി


പട്ടിക്കാട്. ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ തൃശൂർ സൗത്ത് സെന്റർ ഇവാഞ്ചലിസം ബോർഡിന്റെയും പി.വൈ.പി.എ യുടെയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശയാത്ര നടത്തി. പരിപാടിയുടെ ഭാഗമായി തൃശൂർ സൗത്ത് സെന്റർ ഇവാഞ്ചലിസം ബോർഡിന്റെ പ്രവർത്തനോദ്ഘാടനം സെന്റർ മിനിസ്റ്റർ പാസ്റ്റർ സി.സി.ചാക്കോ നിർവ്വഹിച്ചു. തുടർന്ന് വിവധ സ്ഥലങ്ങളിലായി നടന്ന പരിപാടിയിൽ പാസ്റ്റർമാരായ എൻ.ഡി. ജോൺസൻ, ഷിബു ടൈറ്റസ് എന്നിവർ ലഹരിവിരുദ്ധ സന്ദേശം നൽകി. പാസ്റ്റർമാരായ ജെയ്‌മോൻ, അരുൺ, ടി.എം. ജോസഫ്, റെജി വർഗ്ഗീസ് എന്നിവരും എബിൻ, ജോഷ്വ കെ. ഷൈജു തുടങ്ങിയവർ നേതൃത്വം നൽകി.




Post a Comment

0 Comments