ലഹരിവിരുദ്ധ സന്ദേശയാത്രയും ഏകദിന സമ്മേളനവും നടന്നു


പട്ടിക്കാട്. ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ തൃശൂർ ഈസ്റ്റ് സെന്റർ സണ്ടേസ്‌കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശയാത്രയും ഏകദിന സമ്മേളനവും നടന്നു. വലക്കാവ് ഐപിസി ഫിലദെൽഫിയ ചർച്ചിൽ നടന്ന പരിപാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. കേരള പോലീസ് അക്കാദമി റിസർച്ച് ആന്റ് പബ്ലിക്കേഷൻ വിങ് സോഷ്യൽ സയൻസ് റിസർച്ചർ ഡോ.വിനോദ് കുമാർ മുഖ്യ സന്ദേശം നൽകി. ലഹരി ഉപയോഗവും അമിതമായ മൊബൈൽ ഫോൺ ഉപയോഗവും വിദ്യാർഥികളിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും എങ്ങനെ അവയെ അതിജീവിക്കാം എന്നതിനെക്കുറിച്ചും അദ്ദേഹം ബോധവൽക്കരണം നടത്തി. സെന്റർ സെക്രട്ടറി പാസ്റ്റർ ഷിജു സാമുവേൽ, സഭാശുശ്രൂഷകന്മാർ, സണ്ടേസ്‌കൂൾ അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. സണ്ടേസ്‌കൂൾ അസോസിയേഷൻ സൂപ്രണ്ട് സി.എം.ജോയി, സെക്രട്ടറി ജോബി വി. ജോൺ, ട്രഷറർ സിബിൻ കുര്യൻ എന്നിവർ നേതൃത്വം നൽകി.




Post a Comment

0 Comments