ആരോഗ്യ വകുപ്പിൽ ഡോക്ടർമാരുടെ താത്ക്കാലിക ഒഴിവ്


തൃശൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ (അലോപ്പതി) ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, കാഷ്വൽറ്റി മെഡിക്കൽ ഓഫീസർ, സിവിൽ സർജൻ എന്നീ തസ്തികയിൽ താല്ക്കാലികമായി നിയമിക്കപ്പെടുന്നതിന് താല്പര്യമുള്ളവർ 21ന് തിങ്കളാഴ്ച വൈകീട്ട് 5 മണിയ്ക്ക് മുൻപായി തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)ക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്. 23ന് ബുധനാഴ്ച രാവിലെ 10.30ന് ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) വെച്ച് നടത്തുന്ന ഇൻറർവ്യൂവിൽ ഉദ്യോഗാർത്ഥികൾ ഹാജരാകണം. ടി സി എം സി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, എം ബി ബി എസ് ബിരുദ സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള രേഖ, ആധാർ / വോട്ടേഴ്‌സ് ഐഡി കാർഡ് എന്നീ രേഖകളുടെ പകർപ്പ് സഹിതം അപേക്ഷിക്കണം.




Post a Comment

0 Comments