പാണഞ്ചേരി റോട്ടറി ക്ലബ്ബ് മാതൃ ശിശു ആരോഗ്യസംരക്ഷണ പദ്ധതി ആരംഭിച്ചു


പട്ടിക്കാട്. റോട്ടറി ക്ലബ് ഓഫ് തൃശ്ശൂർ പാണഞ്ചേരിയുടെ മാതൃ ശിശു ആരോഗ്യസംരക്ഷണ പദ്ധതി ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ നിർവഹിച്ചു. 

പദ്ധതിയുടെ ഭാഗമായി ഡോ. പ്രഭ നമ്പീശൻ നൽകുന്ന ഒരു വർഷത്തെ സൗജന്യ സേവനവും ആരംഭിച്ചു. കൂടാതെ മൂന്നാം വാർഡിലെ പുത്തൻ വീട്ടിൽ നിതീക്ഷയെയും മകൾ ശിവദയേയും ആദരിച്ചു. വാർഡ് മെമ്പർ ആനി ജോയ്, ക്ലബ് പ്രസിഡന്റ് തോമസ് വലിയമറ്റം, സെക്രട്ടറി രാജു പാറപ്പുറം, ട്രഷർ പ്രഭീഷ് പുത്തൻ പുരയ്ക്കൽ, വൈസ് പ്രസിഡന്റ് വി.ജെ. ബേബി, എക്‌സിക്യൂട്ടീവ് അംഗങ്ങൾ ഡോ. നന്ദകുമാർ, ഡോ. പ്രഭ നമ്പീശൻ, ഡോണിയ ജോൺ, ശാലിനി തുടങ്ങിയവർ പങ്കെടുത്തു.




Post a Comment

0 Comments