സ്‌നേഹാലയത്തിലെ കുട്ടികൾക്ക് ഓണസദ്യ ഒരുക്കി കോൺഗ്രസ് പ്രവർത്തകർ


പട്ടിക്കാട്. സ്‌നേഹാലയം ബോയ്‌സ് ഹോമിലെ കുട്ടികളോടൊപ്പം ഈ വർഷത്തെ ഓണാഘോഷങ്ങളും, ഓണസദ്യയും ഒരുക്കി കോൺഗ്രസ് പ്രവർത്തകർ. പീച്ചി പ്രിൻസിപ്പൽ സബ് ഇൻസ്‌പെക്ടർ ബിപിൻ ബി നായർ ഓണാഘോഷ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. മുൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സി അഭിലാഷ് നേതൃത്വം നൽകി. മണ്ഡലം പ്രസിഡന്റുമാരായ ബാബു തോമസ്, കെ.പി ചാക്കോച്ചൻ, പഞ്ചായത്ത് അംഗം സുശീല രാജൻ, മുൻ മണ്ഡലം പ്രസിഡന്റ് ഷിബു പോൾ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.വി ജോസ്, ഷിജോ പി ചാക്കോ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മിനി നിജോ, ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് ബാബു പാണംകുടി, നേതാക്കളായ റീന ജോൺ, ബിനു കെ.വി, പി.പി റെജി, രാജേഷ് കുളങ്ങര, ടി.വി ജോൺ, എ.സി മത്തായി, കെ.എം പൗലോസ്, തിമോതി സി. പാർലികാടൻ, വി.ബി ചന്ദ്രൻ, ജയ്‌മോൻ ഫിലിപ്പ്, സജി ആൻഡ്രൂസ്, സി.കെ ഷണ്മുഖൻ, ഷാജി കീരിമോള, കെ.വി രാജു, വി.പി സുഭദ്ര, സീത ജനാർദ്ദനൻ, ഭവാനി രാജൻ, ജോസ് മൈനാട്ടിൽ, ആൻസി റോയ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും സ്‌നേഹാലയം ബ്രദർ പോളി നന്ദി അറിയിച്ചു.



Post a Comment

0 Comments