പട്ടിക്കാട്. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ
യൂണിറ്റ് പ്രസിഡന്റ് ജോബി പറപ്പുള്ളി പതാക ഉയർത്തി. മാസംതോറും സൗജന്യ സമ്മാനങ്ങൾ നൽകുന്ന വ്യാപാരോത്സവ് സമ്മാന കൂപ്പൺ ആറാംഘട്ട നറുക്കെടുപ്പ് പീച്ചി എസ്‌ഐ ബിപിൻ ബി നായർ, എഎസ്‌ഐ ജയേഷ്‌കുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു. യൂണിറ്റ് മെമ്പർമാരുടെ മക്കളിൽ എസ്എസ് എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും ബിപിൻ ബി നായർ നിർവഹിച്ചു. മുൻ യൂണിറ്റ് പ്രസിഡന്റ് കെ. രാഘവനെ സ്‌നേഹോപഹാരം നൽകി ആദരിച്ചു. നിർധന രോഗികൾക്കുള്ള ചികിത്സ ധനസഹായ വിതരണം, പൊന്നോണ കരുതൽ കിറ്റ് വിതരണം എന്നിവയും നടത്തി. സെക്രട്ടറി തിമോത്തി പറപ്പുള്ളി, ട്രഷറർ തോംസൺ, യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് എം.കെഅബി, വനിതാ വിങ് പ്രസിഡന്റ് രാഗിണി മുകുന്ദൻ, ട്രഷറർ റീന മേരി ജോൺ, യൂത്ത് വിങ് പ്രസിഡന്റ് ഷിനോജ് കല്ലടയിൽ, സെക്രട്ടറി അനൂപ് ഭാസ്‌കർ, ട്രഷറർ മണി, കമ്മറ്റി മെമ്പർമാർ എന്നിവർ നേതൃതം നൽകി.


0 Comments