പീച്ചി. പീച്ചി ഗവ എൽപി സ്‌കൂളിൽ നടന്ന കർഷകദിനാഘോഷം വാർഡ് മെമ്പർ ബാബു തോമസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ലിമീഷ് മാത്യു അധ്യക്ഷത വഹിച്ചു. എസ്എംസി ചെയർമാൻ ഫാ. ജോഷി കണ്ണമ്പുഴ, കർഷകനായ ദാമോദരൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. പ്രധാനാധ്യാപിക കെ.ജെ ടെസ്സി, എസഎംസി അംഗവും കർഷകനുമായ ഐ.ജി. രാജേഷ്, സെക്രട്ടറി ജലജ എന്നിവർ സംസാരിച്ചു
പരിപാടിയുടെ ഭാഗമായി പഴയകാല വീട്ടുപകരണങ്ങളുടെയും കാർഷിക ഉപകരണങ്ങളുടെയും പ്രദർശനം നടന്നു. തുടർന്ന് വിദ്യാർഥികളുമായി കർഷകർ നടത്തിയ അഭിമുഖത്തിൽ പഴയകാല കൃഷി രീതികൾ, വിത്തിനങ്ങൾ, കാലാവസ്ഥ, വെള്ളത്തിന്റെ ഉറവിടം എന്നീ വിഷയങ്ങളെക്കുറിച്ച് ചർച്ച നടത്തി.


0 Comments