പട്ടിക്കാട്. പീച്ചി, പാണഞ്ചേരി വില്ലേജ് ഓഫീസുകളിൽ നടത്തിയ സ്‌റ്റേ പട്ടയ അദാലത്തിൽ പുനഃപരിശോധന നടത്തിയ അപേക്ഷകളിന്മേൽ ജില്ലാ കളക്ടർ അന്തിമ തീരുമാനം എടുക്കും.1996 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പട്ടയം അനുവദിച്ചതിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് അദാലത്ത് നടത്തിയത്. ഇവയിൽ അനധികൃത പട്ടയങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 96 ൽ തന്നെ ജില്ലാ കലക്ടർ മുഴുവൻ പട്ടയങ്ങളും സ്‌റ്റേ ചെയ്തിരുന്നു. ഇതിൽ കൃത്യമായവ കണ്ടെത്തി ഭൂമുടമകൾക്ക് പട്ടയം നൽകാനാണ് സ്‌റ്റേ പട്ടയ അദാലത്തത്ത് ലക്ഷ്യമിടുന്നത്. തൃശ്ശൂർ തഹസിൽദാർ ടി ജയശ്രീ, ജൂനിയർ സൂപ്രണ്ടുമാരായ സി.വി ലിഷ, പി.ആർ അനൂപ്, പാണഞ്ചേരി വില്ലേജ് ഓഫീസർ സി.പിആന്റോ, പീച്ചി വില്ലേജ് ഓഫീസർ കെ.ആർ ബിബീഷ്, റവന്യൂ ഇൻസ്‌പെക്ടർമാരായ എ.എം നൗഷാദ്, എസ് സുമിത തുടങ്ങിയവർ പങ്കെടുത്തു.


0 Comments