കണ്ണാറ. വീണ്ടശ്ശേരി വിന്നേഴ്‌സ് ലൈബ്രറി വനിത വേദിയുടെ ആഭിമുഖ്യത്തിൽ സ്ത്രീകളും ആരോഗ്യ സംരക്ഷണവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പാണഞ്ചേരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ കെ.വി അനിത ഉദ്ഘാടനം ചെയ്തു. വനിത വേദി ചെയർപേഴ്‌സൻ ലില്ലി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. വെള്ളാനിക്കര സാമൂഹ്യാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കെ.എസ് ജയന്തി സെമിനാർ നയിച്ചു കൊണ്ട് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ബീന പൗലോസ്, മേഴ്‌സി ജോർജ്, ഷിജി ടീച്ചർ തുടങ്ങിയവരും സംസാരിച്ചു. മണിപ്പൂരിൽ പീഡനത്തിനിരയാകുന്ന സ്ത്രീകളോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് വനിത വേദി പ്രവർത്തകരുടെ നേതൃത്വത്തിൽ മെഴുകുതിരികൾ ജ്വലിപ്പിച്ച് പ്രതിഷേധവും സംഘടിപ്പിച്ചു.


0 Comments