പട്ടിക്കാട്. നൂറോളം ഉദ്യോഗാർഥികളെ പങ്കെടുപ്പിച്ചു കൊണ്ട് പാണഞ്ചേരി പഞ്ചായത്തിൽ വെച്ച് തൊഴിൽ മേള നടത്തി. കേരള നോളജ് ഇക്കോണമി മിഷന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭ്യമായ സേവനങ്ങളെ പരിചയപ്പെടുത്താനും രജിസ്ട്രേഷൻ ചെയ്യുന്നതിനുമായാണ് തൊഴിൽ മേള സംഘടിപ്പിച്ചത്. പ്ലസ് ടു വോ അതിനു മുകളിലോ യോഗ്യതയുള്ളവരെ സർക്കാർ ഇതര തൊഴിലുകളിലേക്ക് നയിക്കുവാനായി കേരള സർക്കാർ ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതിയാണ് കേരള നോളജ് ഇക്കോണമി മിഷൻ. പഞ്ചായത്ത് വൈസ്പ്രസിഡന്റ് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ കമ്മ്യൂണിറ്റി അംബാസിഡർ ജെയ്നി കെ ബേബി പദ്ധതി വിശദീകരണം നടത്തി. കുടുംബശ്രീ വൈസ് ചെയർപേഴ്സൺ മിനി ജോണി പ്രസംഗിച്ചു.


0 Comments