കണ്ണാറ. സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പു പെരുന്നാളിന് വികാരി ഫാ. ബേസിൽ തെക്കുംമഠം കൊടിയേറ്റി. സെപ്തംബർ 1 മുതൽ 8 വരെയാണ് പെരുന്നാൾ. കാതോലിക്ക ബാവ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ, മറ്റ് തിരുമേനിമാർ വൈദികർ എന്നിവരുടെ കാർമ്മികത്വത്തിൽ പെരുന്നാൾ ശുശ്രൂഷകൾ നടക്കും. പെരുന്നാൾ ദിനങ്ങളിൽ എല്ലാ ദിവസവും രാവിലെ വി. കുർബാനയും ധ്യാനവും പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥനയും സുവിശേഷയോഗവും ഉണ്ടായിരിക്കുമെന്ന് ഫാ.ബേസിൽ തെക്കുംമഠത്തിൽ, ഇടവക ഭരണസമിതി അംഗങ്ങൾ എന്നിവർ അറിയിച്ചു.


0 Comments