കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് നിയമനം


പീച്ചി. കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു പ്രൊജക്ട് അസിസ്റ്റന്റ് താൽകാലിക ഒഴിവിലേക്ക് നിയമിക്കുന്നത് ഇൻറർവ്യൂ നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 16ന് (ബുധൻ) രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വന ഗവേഷണ സ്ഥാപനത്തിൻറെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക്ക് ഇൻറർവ്യൂ പങ്കെടുക്കാം. യോഗ്യത  ബികോം ഒന്നാം ക്ലാസ് ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനവും ഓഫീസ് അസിസ്റ്റൻസ് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും അഭികാമ്യം. കാലാവധി 21.6.2024. പ്രതിമാസം 19000 രൂപയാണ് ഫെലോഷിപ്പ്. അപേക്ഷകർ 2023 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് അഞ്ചും മറ്റു പിന്നോക്ക വിഭാഗക്കാർക്ക് മൂന്നുവർഷവും നിയമാനുസൃത ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്  www.kfri.res.in ഫോൺ  0487  2690100.




Post a Comment

0 Comments