പട്ടിക്കാട്. പീച്ചിഡാം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസുകൾ വൈകുന്നേരങ്ങളിൽ പട്ടിക്കാട് സെന്ററിൽ എത്തുന്നില്ലെന്ന പരാതിയിൽ തീരുമാനമായതായി വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു. സ്വകാര്യ ബസുകൾ വൈകീട്ട് ആറ് മണിക്ക് ശേഷം പട്ടിക്കാട് സെന്ററിൽ പ്രവേശിക്കുന്നില്ലെന്ന് കാണിച്ച് ഏകോപന സമിതിയുടെ നേതൃത്വത്തിൽ പീച്ചി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ വി.വി. വിമലിന്റെ അധ്യക്ഷതയിൽ ഇരുകൂട്ടരുമായി ചേർന്ന് ചർച്ച നടത്തുകയും പെർമിറ്റ് അനുവദിച്ച റൂട്ടിലൂടെ മാത്രമേ സ്വകാര്യ ബസുകൾ സർവ്വീസ് നടത്താവൂ എന്ന് എസ്എച്ച്ഒ നിർദ്ദേശിക്കുകയുമായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി രാത്രി സമയങ്ങളിൽ പട്ടിക്കാട് സെന്ററിലേയ്ക്ക് സ്വകാര്യ ബസുകൾ സർവ്വീസ് നടത്തുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ പറഞ്ഞു.


0 Comments