പട്ടിക്കാട്. തുണിക്കടയിൽ നിന്നും വസ്ത്രങ്ങൾ വാങ്ങി പണം നൽകാതെ വ്യാപാരിയെ ആക്രമിച്ച് കടന്നു കളഞ്ഞ യുവാവിനെ പീച്ചി പോലീസ് പിടികൂടി. പട്ടിക്കാട് വടക്കുംപാടം സ്വദേശി അപ്പു എന്ന രാഹുലിനെയാണ് പീച്ചി സ്‌റ്റേഷൻ പ്രിൻസിപ്പൽ എസ്‌ഐ ബിപിൻ ബി നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
പട്ടിക്കാട് സെന്ററിൽ പ്രവർത്തിക്കുന്ന കരീബിയൻസ് എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിൽ കയറിയ പ്രതി 10000 രൂപയുടെ വസ്ത്രങ്ങൾ വാങ്ങി പണം നൽകാതെ വ്യാപാരിയെ ആക്രമിച്ച് കടന്നു കളയുകയായിരുന്നു. കടയുടമ ഉടൻ പീച്ചി പോലീസിൽ പരാതി നൽകുകയും പോലീസ് നടത്തിയ തിരച്ചിലിൽ പ്രതിയുടെ വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ നിന്നും ഇയാളെ പിടികൂടുകയും ആയിരുന്നു.
മെഡിക്കൽ എടുക്കുന്നതിനായി ജില്ലാ ആശുപത്രിയിൽ എത്തിച്ച പ്രതി പോലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയും പോലീസ് ജീപ്പ് തകർക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതേ തുടർന്ന് തൃശ്ശൂർ ഈസ്റ്റ് പോലീസ് ഇയാൾക്കെതിരെ മറ്റൊരു കേസും എടുത്തിട്ടുണ്ട്. കൊലപാതകശ്രമം അടക്കം വിവിധ സ്‌റ്റേഷനുകളിലായി പത്തോളം കേസുകളിലെ പ്രതിയാണ് രാഹുൽ.

.jpg)
0 Comments