പൂവൻചിറയിൽ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി പ്രവർത്തനം ആരംഭിച്ചു


പട്ടിക്കാട്. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൂവൻചിറ രാജീവ് ഗാന്ധി കോളനിയിൽ നടപ്പാക്കിയ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി പ്രവർത്തനം ആരംഭിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. 35ൽ അധികം വർഷങ്ങളായി പ്രദേശവാസികൾ അനുഭവിച്ചുകൊണ്ടിരുന്ന കുടിവെള്ള ക്ഷാമത്തിന് പദ്ധതിയിലൂടെ പരിഹാരം കാണാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. 

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് 2021-22 പദ്ധതിയിൽ ഉൾപ്പെടുത്തി 18,03,000 രൂപയും, 2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി 10,95,000 രൂപയും ചേർത്ത് ആകെ അടങ്കൽ തുക 28,98,000 രൂപ ചിലവഴിച്ചാണ് കിണർ, പമ്പ് ഹൗസ്, ടാങ്ക്, പൈപ്പ്‌ലൈൻ എന്നിവയുടെ നിർമ്മാണം പൂർത്തീകരിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം. ബൈജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ രാജേഷ്, വാർഡ് മെമ്പർ പി.എ ദീപു, പഞ്ചായത്ത് അംഗങ്ങളായ രേഷ്മ സജീഷ്, ആരിഫ റാഫി, സ്വപ്‌ന രാധാകൃഷ്ണൻ, അജിത മോഹൻദാസ് എന്നിവർ സംസാരിച്ചു.



Post a Comment

0 Comments