തിരുവനന്തപുരം. നിലവിലുള്ള റേഷൻകാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷകൾ അക്ഷയ കേന്ദ്രങ്ങൾ വഴി ആഗസ്റ്റ് 10 വരെ സമർപ്പിക്കാം. വരുമാന സർട്ടിഫിക്കറ്റ്, വീടിന്റെ വിസ്തീർണ്ണം കാണിക്കുന്ന സാക്ഷ്യപത്രം, ഏറ്റവും പുതിയ നികുതി ചീട്ടിന്റെ പകർപ്പ്, 2009 ലെ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബമാണെങ്കിൽ അത് കാണിക്കുന്ന സാക്ഷ്യപത്രം, 2009 ലെ ബിപിഎൽ ലിസ്റ്റിൽ പെട്ടിട്ടില്ലാത്ത കുടുംബങ്ങൾ അതിനുള്ള അർഹതയുണ്ടെന്ന് കാണിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം, സ്ഥലം ഇല്ലെങ്കിൽ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, വീടില്ലെങ്കിൽ പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം രോഗാവസ്ഥ/ഭിന്നശേഷി ഉള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നീ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം.


0 Comments