ഗണേശോത്സവത്തിന് ഒരുക്കങ്ങൾ തുടങ്ങി


പട്ടിക്കാട്. പാണഞ്ചേരി ശ്രീ ഗണേശ സേവാസമിതിയുടെ നേതൃത്വത്തിൽ വിനായക ചതുർത്ഥിദിനമായ ആഗസ്റ്റ് 20ന് നടത്തുന്ന ഗണേശോത്സവത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. പട്ടിക്കാട് ക്ഷേത്ര മൈതാനിയിൽ ആഗസ്റ്റ് 18, 19, 20 തിയതികളിലാണ് ഗണേശോത്സ ചടങ്ങുകൾ നടക്കുക. ഇതിനായി വിവിധ ഹൈന്ദവ സംഘടനകളുടെയും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെയും യോഗം ചെമ്പൂത്ര കല്യാണമണ്ഡപത്തിൽ ചേർന്നു. ചെമ്പൂത്ര ക്ഷേത്രം വൈസ് പ്രസിഡന്റ് ഗിരിജാവല്ലഭന്റെ അധ്യക്ഷതയിൽ 51 അംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. 20 ന് വിവിധ ദേശങ്ങളിൽ നിന്നുള്ള ഘോഷയാത്രകൾ പട്ടിക്കാട് ക്ഷേത്രത്തിൽ സംഗമിച്ച് മഹാഘോഷയാത്രയായി  ഗണേശ വിഗ്രഹം കണ്ണാറ പുഴയിൽ നിമജ്ജനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. ഗണേശോത്സവത്തിന്റെ ധനസമാഹരണത്തിലേക്ക് ചെമ്പൂത്ര ക്ഷേത്രം വൈസ് പ്രസിഡന്റ് നൽകിയ തുക ഗണേശ സേവാസമിതി പ്രസിഡന്റ് എൻ.എസ് പീതാംബരൻ ഏറ്റുവാങ്ങി.



Post a Comment

0 Comments