മുടിക്കോട്. ക്വിറ്റ് ഇന്ത്യ ദിനത്തിൽ മുടിക്കോട് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസിന്റെ സ്ഥാപക ദിനം ആഘോഷിച്ചു.ഉമ്മൻചാണ്ടി അനുസ്മരണവും നടത്തി. യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡന്റ് വി.എം ഷിയാസ് അധ്യക്ഷത വഹിച്ച പരിപാടി ഷിജോ പി ചാക്കോ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി കെ.ഐ ചാക്കുണ്ണി ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. പരമേശ്വരൻ കുറുമാമ്പുഴ, കബീർ താഴ്ത്തുപറമ്പിൽ, രജീഷ് ചോറാട്ടിൽ, സ്നേഹവിലാസൻ, ഷാജു പാലയ്ക്കതടത്തിൽ, അസീസ് പുതുവീട്ടിൽ, സ്ക്കറിയ മണലിക്കൽ, മുത്ത്, ശിവരാമൻ കോഴിപ്പറമ്പിൽ , കുഞ്ഞിഖാദർ കുരിക്കപീടിക തുടങ്ങിയവർ നേത്യത്വം നൽകി.


0 Comments