പീച്ചി. ഗവ ഹയർ സെക്കൻഡറി സ്കൂളിൽ 77 മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി. സജു പതാക ഉയർത്തി. പ്രിൻസിപ്പൽ എ ഗിരീശൻ മുഖ്യ സന്ദേശം നൽകി. എസ്പിസി കേഡറ്റ് സൗരവ് സുരേഷ് സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മിസ്ട്രസ് കെ എം ഡെയ്സി, സീനിയർ അസിസ്റ്റൻറ് ശർമിള, സീനിയർ അധ്യാപിക ബിന്ദു ജോസ് എന്നിവർ പ്രസംഗിച്ചു. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ഫ്ലാഷ് മോബ്, പിറ്റി ഡിസ്പ്ലേ, റാലി എന്നിവയും സംഘടിപ്പിച്ചു.
0 Comments