സെൻറ് ആന്റൺ വിദ്യാ പീഠത്തിൽ ഓണാഘോഷം നടത്തി.


വിലങ്ങന്നൂർ. സെൻറ് ആന്റൺ വിദ്യാപീഠത്തിൽ ഓണാഘോഷം നടത്തി. അഡ്വ. ഷാജി കോടങ്കണ്ടത്ത് ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ്‌സ് ലാറ്റിൻ ചർച്ച് വികാരി ഫാ. അലക്‌സ് ഇലഞ്ഞിക്കൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജെന്നി ജയിംസ്, ലോക്കൽ മാനേജർ സിസ്റ്റർ പ്രിയ, വാർഡ് മെമ്പർ ഷൈജു കുര്യൻ, പി.ടി.എ. പ്രസിഡൻറ് ബിനു. കെ .വി, എം.പി.ടി.എ. പ്രസിഡന്റ് രാജി എം.കെ, സിസ്റ്റർ റോസ് വിർജീനിയ എന്നിവർ സംസാരിച്ചു. കുട്ടികൾ അവതരിപ്പിച്ച തിരുവാതിര, തുമ്പിതുള്ളൽ, ഓണപ്പാട്ട്, പുലിക്കളി, കർഷക നൃത്തം തുടങ്ങിയ പരിപാടികളും ഉണ്ടായിരുന്നു.




Post a Comment

0 Comments