കണ്ണാറയിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് തകർന്നു; റോഡ് തകർച്ചയിൽ


കണ്ണാറ. പീച്ചിഡാം റോഡിൽ കണ്ണാറ ജങ്ഷനിൽ റോഡിന് നടുവിലായി വാട്ടർ അതോറിറ്റിയുടെ പ്രധാന കുടിവെള്ള വിതരണ ലൈൻ തകർന്നു. മാരായ്ക്കൽ ഭാഗത്തേക്കുള്ള പൈപ്പിന്റെ ജോയിന്റ് തകർന്നതാണ് ചോർച്ചയ്ക്ക് കാരണം എന്ന് കരുതുന്നു. കണ്ണാറ ഇറക്കത്ത് ആയതുകൊണ്ട് അതിശക്തമായി വെള്ളം പുറത്തേക്ക് ഒഴുകുകയായിരുന്നു. ടാറിങ്ങിന് അടിയിൽ ചോർച്ച ശക്തിപ്പെട്ടതോടെ  റോഡിൽ പലയിടത്തും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. ഇതോടെ  ഈ ഭാഗത്ത് റോഡ് പൂർണ്ണമായി തകരാനും സാധ്യതയുണ്ട് . ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ടാറിങ് തകർന്ന് വെള്ളം മുകളിലേക്ക് കുതിച്ചുയർന്നത്. പരിസരത്ത് ഉണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന്  വാൽവ് അടച്ചതിനാൽ ഇപ്പോൾ വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞിട്ടുണ്ട്.  റോഡിൽ വിള്ളലുകൾ ഉണ്ടായ ഭാഗത്തു കൂടെ വാഹനങ്ങൾ കടന്നു പോകാതിരിക്കാനായി പരിസരത്തെ ഓട്ടോറിക്ഷ തൊഴിലാളികളും കച്ചവടക്കാരും  ചേർന്ന് താൽക്കാലികമായി മാർഗ്ഗ തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. ഇതിന് മുമ്പും ഈ ജോയിന്റ് തകർന്ന് ഇത്തരത്തിൽ കുടിവെള്ള ചോർച്ച ഉണ്ടായിട്ടുണ്ട്. വാട്ടർ അതോറിറ്റിയുടെ പീച്ചിയിൽ നിന്നുള്ള വിതരണ ലൈനുകളിൽ മിക്കയിടത്തും ചോർച്ചയുണ്ട്. ഇതുമൂലം വൻതോതിൽ കുടിവെള്ളം പാഴാവുകയാണ്.




Post a Comment

0 Comments