പട്ടിക്കാട്. കേരള സംസ്ഥാന കർഷക തൊഴിലാളി യൂണിയൻ (കെ.എസ്.കെ.ടി.യു) പാണഞ്ചേരി മേഖല സമ്മേളനം സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു. ഏരിയ പ്രസിഡന്റും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ എം.കെ. സുദർശൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എ.സി. ബാലൻ അധ്യക്ഷനായിരുന്നു. സംഘാടക സമിതി അംഗം പി.വി സുദേവൻ, പാണഞ്ചേരി മേഖല സെക്രട്ടറി പി.ജെ അജി, ട്രഷറർ ബിജു വർഗീസ്, ഏരിയ വൈസ് പ്രസിഡന്റ് മൊയ്തുണ്ണി, സിപിഎം പാണഞ്ചേരി ലോക്കൽ സെക്രട്ടറി മാത്യു നൈനാൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി മേഖല സെക്രട്ടറി പി.ജെ അജി, പ്രസിഡന്റ് എ.സി. ബാലൻ, ട്രഷറർ ബിജു വർഗീസ്, വനിതാ സബ് കമ്മിറ്റി സെക്രട്ടറി രതിമോൾ രാധാകൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു.


0 Comments