നമ്മുടെ കുഞ്ഞു മക്കൾക്കും വേണം സംരക്ഷണം: ബിജെപി പ്രതിഷേധ പരിപാടി നടത്തി


പട്ടിക്കാട്. സംസ്ഥാനത്ത് കുട്ടികൾക്കും സ്ത്രീകൾക്കും സംരക്ഷണം വേണം എന്നാവശ്യപ്പെട്ട് ബിജെപി പീച്ചി പാണഞ്ചേരി ഏരിയയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. പീച്ചി മണ്ഡലം സെക്രട്ടറി അജി താളിക്കോട് പരിപാടി ഉദ്ഘാടനം ചെയ്തു. ആലുവയിൽ അഞ്ച് വയസ്സുള്ള കുട്ടിയുടെ കൊലപാതകം പോലീസിന്റെ അനാസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്തിലെ അന്യസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണവും കരാറുകാർക്കെതിരെയുള്ള അന്വേഷണവും ഊർജ്ജതമാക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. പീച്ചി ഏരിയ പ്രസിഡന്റ് നിതിൻ അയ്യപ്പത്ത് അധ്യക്ഷനായിരുന്നു. പാണഞ്ചേരി ഏരിയ പ്രസിഡന്റ് വിപിൻദാസ്, പീച്ചി മണ്ഡലം ജനറൽ സെക്രട്ടറി ജയൻ പൂശേരി, പീച്ചി ഏരിയ സെക്രട്ടറി ദിനീഷ് വലിയവീട്ടിൽ, ആർഎസ്എസ് ഹിന്ദു ഐക്യവേദി നേതാക്കൾ, ബിജെപി ഏരിയ ഭാരവാഹികൾ ബൂത്ത് പ്രസിഡന്റുമാർ പാർട്ടി പ്രവർത്തകർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.




Post a Comment

0 Comments