രാമായണ മാസാചരണ സമാപനം നടത്തി


വിലങ്ങന്നൂർ. പായ്ക്കണ്ടം ശ്രീ നാരായണ ധർമ്മസമാജത്തിന്റെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് സർവ്വൈശ്വര്യപൂജ നടത്തി. പൂജകൾക്ക് ആചാര്യൻ രാധാകൃഷ്ണൻ കൊല്ലംകുന്നേൽ കാർമികത്വം വഹിച്ചു. പുഷ്പ ദിവാകരൻ മുഖ്യ പ്രഭാഷണം നടത്തി. പരിപാടികൾക്ക്‌ സമാജത്തിന്റെ പ്രസിഡന്റ് എം.എൻ അപ്പുക്കുട്ടൻ, വൈസ് പ്രസിഡന്റ് കെ.എ ജ്യോതികുമാർ, സെക്രട്ടറി കെ.പി ദർശൻ, ട്രഷറർ പി.കെ.രാജേന്ദ്രൻ, വനിതാ സംഘം പ്രസിഡന്റ് രാജമ്മ വാസു. സെക്രട്ടറി മഹിളാമണി അപ്പുക്കുട്ടൻ, കമ്മിറ്റി അംഗങ്ങൾ, ബാലസമാജം പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.




Post a Comment

0 Comments