കണ്ണാറ. എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ഹെഡ്മിസ്ട്രസ് മേഴ്‌സി വർഗീസ് പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ അധ്യക്ഷനായ വി.എം രാധാകൃഷ്ണൻ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന തന്റെ പിതാവ് വി.ജി മാധവിന് ലഭിച്ച താമ്രപത്രം വേദിയിൽ പ്രദർശിപ്പിച്ചത് കുട്ടികളിൽ ഏറെ കൗതുകവും ജിജ്ഞാസയും ഉണർത്തി. 1972 ൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് താമ്രപത്രം മാധവിന് സമ്മാനിച്ചത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗ മത്സരത്തിൽ യു.പി വിഭാഗത്തിലെ വിജയികൾക്ക് വാർഡ് മെമ്പർ രേഷ്മ സജീഷും എൽ.പി വിഭാഗത്തിലെ വിജയികൾക്ക് പൂർവ്വവിദ്യാർഥിയായ ഇ.വി കുര്യാക്കോസും സമ്മാനങ്ങൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.പി വർഗീസ്, സ്‌കൂൾ മുൻ മാനേജർ വിൽസൻ ചെമ്പനാൽ, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ എ.കെ.സുരേന്ദ്രൻ, എ.സുബിൻ, എസ്.എസ്.ജി മെമ്പറായ എം.പി സാബു എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് സംസാരിച്ചു. മധുരപലഹാര വിതരണവും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. വിദ്യാർത്ഥികളും രക്ഷകർത്താക്കളും പരിപാടിയിൽ പങ്കെടുത്തു.


0 Comments