കർഷകദിനത്തിൽ എഐവൈഎഫ് പ്രവർത്തകർ പച്ചക്കറി കൃഷിയിറക്കി


പട്ടിക്കാട്. എഐവൈഎഫ് പാണഞ്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകദിനത്തിൽ പച്ചക്കറി കൃഷിയിറക്കി. 25 സെന്റ് സ്ഥലത്ത് വിത്തുകൾ നടന്ന പരിപാടി ഒല്ലൂർ മണ്ഡലം പ്രസിഡന്റ് ജിനേഷ് പീച്ചി നിർവഹിച്ചു. യുവാക്കളെ കൃഷിയിലേയ്ക്ക് ഇറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ക്യാമ്പയിൻ ആരംഭിച്ചതെന്ന് ജിനേഷ് പറഞ്ഞു. സിപിഐ ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ മുഖ്യാതിഥിയായി. മേഖല പ്രസിഡന്റ് നിജു, പ്രസാദ് പുളിക്കൻ, രമ്യ രാജേഷ്, വിനേഷ്, അമൽ, ആൽവിൻ, ധനേഷ്, രാജി തുടങ്ങിയവർ പങ്കെടുത്തു.




Post a Comment

0 Comments